ഇംഗ്ലീഷ് പ്രീമിയർ ലീഗ്: കുതിപ്പ് തുടർന്ന് നോട്ടിംഗ്ഹാം ഫോറസ്റ്റ്; വോൾവ്സിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു
Tuesday, January 7, 2025 7:12 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ കുതിപ്പ് തുടർന്ന് നോട്ടിംഗ്ഹാം ഫോറസ്റ്റ്. തിങ്കളാഴ്ച നടന്ന മത്സരത്തിൽ വോൾവ്സിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു.
മോർഗൻ ഗിബ്സ് വൈറ്റും, ക്രിസ് വുഡും, തയ്വോ അവോനിയി എന്നിവരാണ് ഗോളുകൾ നേടിയത്. ഗിബ്സ് വൈറ്റ് ഏഴാം മിനിറ്റിലും വുഡ് 44ാം മിനിറ്റിലും തയ്വോ അവോയിനി 90+ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ നോട്ടിംഗ്ഹാം ഫോറസ്റ്റിന് 40 പോയിന്റായി. പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് നോട്ടിംഗ്ഹാം ഫോറസ്റ്റ്.