ഐഎസ്എൽ: ഈസ്റ്റ് ബംഗാളിനെതിരെ മുംബൈ സിറ്റിക്ക് ജയം
Tuesday, January 7, 2025 3:04 AM IST
മുംബൈ: ഐഎസ്എല്ലിൽ ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിൽ മുംബൈ സിറ്റിക്ക് ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് മുംബൈ വിജയിച്ചത്.
മുംബൈ സിറ്റിക്കായി നികോസ് കരേലിസ് രണ്ട് ഗോളുകളും ലാലിയൻസുവാല ചാംഗ്തെ ഒരു ഗോളും നേടി. ഡേവിഡ് ലാലൻസാംഗ ഈസ്റ്റ് ബംഗാളിനായി ഗോൾ നേടി. മുംബൈ താരം സാഹിൽ പൻവാറിന്റെ സെൽഫ് ഗോളും ഈസ്റ്റ് ബംഗാളിന്റെ ഗോൾപട്ടികയിലുണ്ട്.
വിജയത്തോടെ മുംബൈ സിറ്റിക്ക് 23 പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ അഞ്ചാമതാണ് മുംബൈ സിറ്റി.