സ്വകാര്യ ബസിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ
Tuesday, January 7, 2025 12:22 AM IST
ഇടുക്കി: സ്വകാര്യ ബസിൽ പാഴ്സലായി വന്ന മയക്കുമരുന്ന് പിടികൂടിയ കേസിലെ പ്രതികൾ പിടിയിൽ. തിരൂർ മേൽമുറി സ്വദേശി സാലിഹ് (35), തിരൂർ മേൽമുറി സ്വദേശി അബ്ദുൾ ഖാദർ എം (38) എന്നിവരാണ് അറസ്റ്റിലായത്.
തോൽപ്പെട്ടി ചെക്പോസ്റ്റിൽ സ്വകാര്യ ബസിൽ പാഴ്സലായാണ് മയക്കുമരുന്ന് വന്നത്. ജിപിഎസ് സംവിധാനം ഉപയോഗിച്ച് ട്രാക്ക് ചെയ്താണ് മയക്കുമരുന്ന് കടത്താൻ പ്രതികൾ ശ്രമിച്ചത്.
രണ്ട് കിലോഗ്രാം കഞ്ചാവും 200 ഗ്രാം എംഡിഎംഎയും ആണ് പ്രതികൾ പാഴ്സലായി കടത്താൻ ശ്രമിച്ചത്. മാനന്തവാടി എക്സൈസ് സർക്കിൾ, റേഞ്ച് ടീമുകളും തിരൂർ സർക്കിൾ, റേഞ്ച് ടീമുകളും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികളെ പിടികൂടിയത്.