കേപ്ടൗണില്‍ 10 വിക്കറ്റ് ജയം ; പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക
Monday, January 6, 2025 10:17 PM IST
കേപ്ടൗണ്‍: പാക്കിസ്ഥാനതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക. രണ്ടാം ടെസ്റ്റിൽ പത്തുവിക്കറ്റ് ജയമാണ് പ്രോട്ടീസ് സ്വന്തമാക്കിയത്. സ്കോർ: ദക്ഷിണാഫ്രിക്ക 615, 65/0 പാക്കിസ്ഥാൻ 197, 478.
റയാന് റിക്കിള്ട്ടണ് (259), തെംബ ബവൂമ (106), കെയ്ല്‍ വെറെയ്നെ (100) എന്നിവരുടെ ഇന്നിംഗ്സുകളാണ് ദക്ഷിണാഫ്രിക്കയക്ക് ഒന്നാം ഇന്നിംഗ്സിൽ കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. മാര്‍കോ ജാന്സന് (60), കേശവ് മഹാരാജ് (40) എന്നിവർ നിര്‍ണായക സംഭാവന നല്കി.
615 ന് മറുപടി ബാറ്റിംഗ് ആരംഭിച്ച പാക്കിസ്ഥാൻ 194 റൺസിന് പുറത്തായി. ഫോളോ ഓണ്‍ വഴങ്ങിയ പാക്കിസ്ഥാന് രണ്ടാം ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ ഷാന്‍ മസൂദ് (145) ബാബര്‍ അസം (81), സല്മാന് അഗ (48), മുഹമ്മദ് റിസ്വാന് (41) എന്നിവരുടെ പോരാട്ടത്തിൽ 478 റൺസ് നേടി.
റബാഡയും കോശബ് മഹാരാജും മൂന്നു വിക്കറ്റ് വീതം നേടി. 58 വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക വിക്കറ്റൊന്നും നഷ്ടമാക്കാതെ ലക്ഷ്യം മറികടന്നു. ഡേവിഡ് ബെഡിംഗ്ഹാം (47), എയ്ഡന്‍ മാര്‍ക്രം (14) പുറത്താവാതെ നിന്നു.
മാർക്കോ ജാൻസനെ പരമ്പരയുടെ താരമായും റയാന് റിക്കിള്‍ട്ടണെ കളിയിലെ താരമായും തെരഞ്ഞെടുത്തു. നേരത്തെ ആദ്യ മത്സരം ജയിച്ചിരുന്ന ദക്ഷിണാഫ്രിക്ക ഐസിസി ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനല്‍ ഉറപ്പിച്ചിരുന്നു.