ബംഗളൂരുവിൽ ഒരു കുടുംബത്തിലെ നാലു പേർ ദുരൂഹ സാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ
Monday, January 6, 2025 9:45 PM IST
ബംഗളൂരു: ഒരു കുടുംബത്തിലെ നാലു പേർ വാടക വീട്ടിൽ മരിച്ച നിലയിൽ. ബംഗളൂരു ആർഎംവി സെക്കൻഡ് സ്റ്റേജിലാണ് സംഭവം.
അനൂപ് കുമാർ (38), ഭാര്യ രാഖി (35) ഇവരുടെ അഞ്ചും രണ്ടും വയസുള്ള മക്കളെയുമാണ് മരിച്ച നിലയിൽകണ്ടെത്തിയത്. അലഹബാദ് സ്വദേശികളാണ് ഇവർ.
ബംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് അനൂപ് കുമാർ. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.