പരാതി പറയാനെത്തിയ യുവതിയോട് മോശമായി പെരുമാറിയ ഡിവൈഎസ്പി അറസ്റ്റിൽ
Monday, January 6, 2025 9:39 PM IST
ബംഗളൂരു: പരാതി പറയാനെത്തിയ യുവതിയോട് മോശമായി പെരുമാറുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഡിവൈഎസ്പി അറസ്റ്റിൽ. തുമകുരുവിലെ മധുഗിരി ഡിവൈഎസ്പിയായിരുന്ന ബി. രാമചന്ദ്രപ്പയാണ് അറസ്റ്റിലായത്.
പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽവച്ച് പരാതി പറയാനെത്തിയ യുവതിയോടാണ് ഇയാൾ മോശമായി പെരുമാറിയത്. രാമചന്ദ്രപ്പ യുവതിക്കൊപ്പം ശുചിമുറിക്കുള്ളിൽ നിൽക്കുന്ന ദൃശ്യം പുറത്തുവന്നിരുന്നു.
35 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ വ്യാഴാഴ്ചയാണ് വൈറലായത്. ഡിവൈഎസ്പി പരാതി നൽകാനെത്തിയ യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയും തന്ത്രപൂർവം ശുചിമുറിയിലേക്ക് എത്തിക്കുകയും ചെയ്തു.
ശേഷം ഡിവൈഎസ്പിയും ശുചിമുറിയിൽ കയറി. എന്നാൽ, ആരോ മൊബൈൽ ഫോൺ റെക്കോർഡിംഗ് ഓണാക്കി ബാത്ത്റൂമിലെ ജനലിൽ വെച്ചിരുന്നു. ഇതിനിടെയുവതി കാമറ കണ്ടെത്തിയതോടെ വീഡിയോ നിലച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രാമചന്ദ്രപ്പയെ അറസ്റ്റ് ചെയ്തത്.