ക​ൽ​പ്പ​റ്റ: ബൈ​ക്കി​ൽ ക​ഞ്ചാ​വു​മാ​യി വ​രു​ന്ന​തി​നി​ടെ യു​വാ​ക്ക​ൾ പി​ടി​യി​ൽ. പു​ൽ​പ്പ​ള്ളി താ​ന്നി​ത്തെ​രു​വ് സ്വ​ദേ​ശി ശ്യാം​മോ​ഹ​ൻ (22), പു​ൽ​പ്പ​ള്ളി പെ​രി​ക്ക​ല്ലൂ​ർ സ്വ​ദേ​ശി അ​ജി​ത്ത് (25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

1.714 കി​ലോ​ഗ്രാം ക​ഞ്ചാ​വും അ​ത് ക​ട​ത്തി​ക്കൊ​ണ്ടു വ​രാ​ൻ ഉ​പ​യോ​ഗി​ച്ച ബൈ​ക്കും എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്തു. ബൈ​ക്കി​ൽ ക​ഞ്ചാ​വു​മാ​യി വ​രു​ന്ന​തി​നി​ടെ ഇ​വ​ർ എ​ക്സൈ​സി​ന്‍റെ മു​ന്നി​ൽ പെ​ടു​ക​യാ​യി​രു​ന്നു.

അ​സ്വ​ഭാ​വി​ക​ത തോ​ന്നി​യ എ​ക്സൈ​സ് സം​ഘം ഇ​വ​രു​ടെ വാ​ഹ​നം പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട് പേ​രെ​യും സ്ഥ​ല​ത്തു വെ​ച്ചു ത​ന്നെ എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്തു.