പോത്തിനെ കെട്ടിയ കയറിൽ കാൽതട്ടി വീണു; വയോധികന് ദാരുണാന്ത്യം
Monday, January 6, 2025 7:59 PM IST
ഇടുക്കി: പോത്തിനെ കെട്ടിയ കയർ കാലിൽ കുരുങ്ങി വീണതിനെ തുടർന്ന് വയോധികന് ദാരുണാന്ത്യം. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് രണ്ടിനുണ്ടായ സംഭവത്തിൽ മുട്ടുകാട് സൊസൈറ്റിമേട് ഇടമറ്റത്തിൽ ഗോപി (64) ആണ് മരിച്ചത്.
മേയാൻ വിട്ട പോത്തിനെ അഴിച്ചുമാറ്റി കെട്ടുമ്പോൾ കയർ ഗോപിയുടെ കാലിൽ ചുറ്റിയാണ് അപകടം. പോത്ത് ഓടിയതോടെ കല്ലിൽ തല ഇടിച്ചു ഗോപി വീഴുകയായിരുന്നു. ഉടൻ തന്നെ അടിമാലിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രാജാക്കാട് പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം ചൊവ്വാഴ്ച മുട്ടുകാട് സെന്റ് ജോർജ് പള്ളിയിൽ സംസ്കരിക്കും. മക്കൾ: ആതിര, ആരതി. മരുമക്കൾ: ജോബിൻസ്, നന്ദു.