ബ്ലാസ്റ്റേഴ്സിന് തിരിച്ചടി; കെ.പി.രാഹുല്‍ ടീം വിട്ടു
Monday, January 6, 2025 6:44 PM IST
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് താരം കെ.പി.രാഹുല്‍ ടീം വിട്ടു. പെര്മനെന്റ് ട്രാന്സറിലൂടെയാണ് താരം ഒഡീഷ എഫ്സിയില്‍ എത്തിയത്. കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ ഇക്കാര്യം അറിയിച്ചത്.
2019 മുതല്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാണ് രാഹുല്‍. എട്ട് ഗോളുകള്‍ നേടിയ താരം 81 തവണ ക്ലബിനുവേണ്ടി ബൂട്ടണിഞ്ഞു. ടീമിനായി രാഹുൽ നൽകിയ സംഭാവനകള്‍ക്ക് ബ്ലാസ്റ്റേഴ്സ് നന്ദി പറഞ്ഞു.
ഞായറാഴ്ച നടന്ന പഞ്ചാബിനെതിരായ മത്സരത്തില്‍ താരം ടീമിലുണ്ടായിരുന്നില്ല. ജനുവരി 13ന് കൊച്ചിയില്‍ ഒഡീഷയ്ക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.