തി​രു​വ​ന​ന്ത​പു​രം: യു​വാ​വി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യ സം​ഘം പി​ടി​യി​ൽ. നെ​ടു​മ​ങ്ങാ​ട് പ​ന​വൂ​ർ ആ​ണ് സം​ഭ​വം. അ​ഖി​ൽ ( 32), സൂ​ര​ജ് (28), മി​ഥു​ൻ (28), വി​മ​ൽ (25), അ​ന​ന്ത​ൻ (24 ) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സി​ലെ പ്ര​തി​ക​ളാ​ണ് പി​ടി​യി​ലാ​യ​വ​ർ.

നി​രോ​ധി​ത ഗു​ളി​ക​ക​ളു​മാ​യാ​ണ് ഇ​വ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മൂ​ന്നു ബൈ​ക്കും മാ​ര​കാ​യു​ധ​ങ്ങ​ളും ഇ​വ​രി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

പൂ​വ​ത്തൂ​ർ സ്വ​ദേ​ശി സു​ജി​ത്തി​നെ മ​ദ്യം ന​ൽ​കി​യ ശേ​ഷം സം​ഘം ബൈ​ക്കു​ക​ളി​ൽ വ​ന്ന് ആ​യു​ധം കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ കൈ​യി​ൽ ഉണ്ടാ​യി​രു​ന്ന 15,000 രൂ​പ ക​വ​ർ​ന്നെ​ന്നാ​ണ് കേ​സ്.