എൻ.എം. വിജയന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്; ഐ.സി. ബാലകൃഷ്ണന്റെ പേര് കുറിപ്പിൽ
Monday, January 6, 2025 4:27 PM IST
വയനാട്: വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്. ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെയും ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചന്റെയും പേരുകൾ കുറിപ്പിലുണ്ട്.
ബാങ്ക് നിയമനത്തിന് പണം വാങ്ങിയതിന്റെ കടം തീർക്കാൻ കഴിയാത്തതിന്റെ മാനസിക സംഘർഷമാണ് ആത്മഹത്യക്ക് കാരണമെന്ന് കുറിപ്പിൽ പരാമർശമുണ്ട്.
ആറ് പേജുള്ള ആത്മഹത്യ കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്. വിജിലൻസ് അന്വേഷണം നടക്കുന്നതിനിടെയാണ് ആത്മഹത്യ കുറിപ്പ് പുറത്തുവന്നിരിക്കുന്നത്.