പുല്ലുപാറ ബസപകടം; ഗതാഗതമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
Monday, January 6, 2025 4:16 PM IST
ഇടുക്കി: പുല്ലുപാറയ്ക്ക് സമീപം കെഎസ്ആര്‍ടി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ. അപകടത്തിൽ നാല് പേർക്കാണ് ജീവൻ നഷ്ടമായത്.
മാവേലിക്കര സ്വദേശികളായ ബിന്ദു നാരായണന്, അരുണ്‍ ഹരി, രമ മോഹനന്, സംഗീത് എന്നിവരാണ് മരിച്ചത്.
മരിച്ച ബിന്ദുവിന്റെ ഭര്‍ത്താവ് ഉണ്ണിത്താന് ഗുരുതര പരിക്കുണ്ട്. ഇയാളെ പാലായിലെ ആശുപത്രിയിലേക്ക് മാറ്റി.
മറ്റ് 23 പേരുടെ പരിക്ക് ഗുരുതരമല്ല. മാവേലിക്കരയിൽനിന്ന് തഞ്ചാവൂരിലേക്ക് വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ചിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്.
വിനോദയാത്ര കഴിഞ്ഞ് സംഘം മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. 30 അടിയോളം താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. ബസ് മരക്കൂട്ടത്തിൽ തങ്ങി നിന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. ബസിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടകാരണം എന്നാണ് നിഗമനം.