അൻവറിന്റെ ജയിൽവാസം പിണറായിയുടെ ഭീരുത്വത്തിന്റെ അടയാളം; കാലം ഒരു കണക്കും തീർക്കാതെ പോയിട്ടില്ല: കെ.കെ. രമ
Monday, January 6, 2025 4:14 PM IST
കോഴിക്കോട്: പിണറായിയുടെ ഭീരുത്വത്തിന്റെ അടയാളമാണ് അൻവറിന്റെ ജയിൽവാസമെന്ന് കെ.കെ. രമ എംഎൽഎ. പെരിയ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടവരെ പി. ജയരാജൻ സ്വീകരിച്ച ദിവസമാണ് ഒരു ജനപ്രതിനിധിയെ വീട് വളഞ്ഞു അറസ്റ്റു ചെയ്തതെന്നും രമ പറഞ്ഞു.
നിസഹായരായ ജനങ്ങൾക്ക് മേൽ സിംഹാസനമിട്ടു പുച്ഛ ചിരിയുമായി വാഴുകയാണ് പിണറായി. ജനങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയ ജനപ്രതിനിധിയെ ആണ് ജയിലിൽ അടച്ചത്.
കേരളം കണ്ട ഏറ്റവും ഭീരുവായ ഭരണാധികാരിയാണ് പിണറായി. കാലം ഒരു കണക്കും തീർക്കാതെ പോയിട്ടില്ലെന്ന് പിണറായി ഓർക്കണമെന്നും കെ.കെ. രമ സമൂഹമാധ്യമത്തിൽ കുറിച്ചു.