ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ പൗ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷ പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ യെ​മ​ന്‍ പ്ര​സി​ഡ​ന്‍റ് റ​ഷ​ദ് അ​ൽ അ​ലി​മി അം​ഗീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് യെ​മ​ന്‍ എം​ബ​സി. ഹൂ​തി സു​പ്രീം പൊ​ളി​റ്റി​ക്ക​ൽ കൗ​ൺ​സി​ൽ നേ​താ​വ് മെ​ഹ്‌‌​ദി അ​ൽ മ​ഷാ​ദ് ആ​ണ് വ​ധ​ശി​ക്ഷ അം​ഗീ​ക​രി​ച്ച​തെ​ന്ന് ഡ​ൽ​ഹി​യി​ലെ യെ​മ​ൻ എം​ബ​സി അ​റി​യി​ച്ചു.

ഒ​രു മാ​സ​ത്തി​ന​കം വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​മെ​ന്നും ഇ​ത് യെ​മ​ൻ പ്ര​സി​ഡ​ന്‍റ് ശ​രി​വ​ച്ചെ​ന്നു​മു​ള്ള വി​വ​ര​ങ്ങ​ൾ നേ​ര​ത്തേ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് യെ​മ​ൻ എം​ബ​സി​യു​ടെ വി​ശ​ദീ​ക​ര​ണം.

നി​മി​ഷ പ്രി​യ പ്ര​തി​യാ​യ കു​റ്റ​കൃ​ത്യം ന​ട​ന്ന​ത് ഹൂ​തി നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വ​ട​ക്ക​ൻ യെ​മ​നി​ലാ​ണ്. നി​മി​ഷ ക​ഴി​യു​ന്ന ജ​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന​ത് ഹൂ​തി നി​യ​ന്ത്ര​ണ​മേ​ഖ​ല​യി​ലാ​ണെ​ന്നും എം​ബ​സി വ്യ​ക്ത​മാ​ക്കി.