ബി​ജാ​പു​ർ: ഛത്തീ​സ്ഗ​ഡി​ലു​ണ്ടാ​യ മാ​വോ​യി​സ്റ്റ് ആ​ക്ര​മ​ണ​ത്തി​ൽ ഒ​ൻ​പ​ത് ജ​വാ​ന്മാ​ർ​ക്ക് വീ​ര​മൃ​ത്യു. സു​ര​ക്ഷാ​സേ​ന​യു​ടെ വാ​ഹ​ന​ത്തി​ന് നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. ബോം​ബ് ആ​ക്ര​മ​ണ​ത്തി​ൽ എ​ട്ട് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും ഡ്രൈ​വ​റുമാണ് കൊ​ല്ല​പ്പെ​ട്ടത്.

ഛത്തീ​സ്ഗ​ഡി​ലെ ബി​ജാ​പു​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ജി​ല്ല​യി​ലെ ബെ​ഡ്രെ-​കു​ട്രൂ റോ​ഡി​ലാ​ണ് സ്‌​ഫോ​ട​നം ഉ​ണ്ടാ​യ​ത്.

കഴിഞ്ഞ ദിവസം ഛത്തീ​സ്ഗ​ഡി​ലെ ബ​സ്ത​റി​ൽ സു​ര​ക്ഷാ സേ​ന​യു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ അ​ഞ്ച് മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ആ​ക്ര​മ​ണം.