ഐഎസ്ആർഒയുടെ സ്പേസ് ഡോക്കിംഗ് ദൗത്യം മാറ്റിവച്ചു
Monday, January 6, 2025 3:41 PM IST
ശ്രീഹരിക്കോട്ട: ബഹിരാകാശത്തുവച്ച് രണ്ട് ഉപഗ്രഹങ്ങൾ കൂട്ടി യോജിപ്പിച്ച് ഒന്നാക്കുന്ന ഐഎസ്ആർഒയുടെ സ്പേസ് ഡോക്കിംഗ് പരീക്ഷണം മാറ്റിവച്ചു. സാങ്കേതിക തകരാറിനെ തുടർന്നു ചൊവ്വാഴ്ച രാവിലെ നടത്താൻ നിശ്ചയിച്ച പരീക്ഷണം വ്യാഴാഴ്ചത്തേയ്ക്കാണ് മാറ്റിയത്.
പിഎസ്എൽവി 60 റോക്കറ്റിൽ 476 കിലോമീറ്റർ അകലെ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തിച്ച ചേസർ(എസ്ഡിഎക്സ് 01), ടാർഗറ്റ്(എസ്ഡിഎക്സ് 02) എന്നീ ഉപഗ്രഹങ്ങളാണു കൂടിച്ചേരുക.
കൂടിച്ചേർക്കൽ വിജയിച്ചാൽ ബഹിരാകാശ ഡോക്കിംഗ് സാങ്കേതിക വിദ്യയുടെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.