ക​ണ്ണൂ​ർ: സി​പി​എം സം​സ്ഥാ​ന സ​മി​തി അം​ഗം പി.​ ജ​യ​രാ​ജ​ന്‍ പെ​രി​യ ഇ​ര​ട്ട കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി​ക​ളെ ക​ണ്ട​തി​ൽ ഒ​രു തെ​റ്റു​മി​ല്ലെ​ന്ന് പാ​ര്‍​ട്ടി ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി.​ജ​യ​രാ​ജ​ന്‍. പി.​ജ​യ​രാ​ജ​ന്‍ ജ​യി​ല്‍ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​മാ​ണ്. അ​ദ്ദേ​ഹം ജ​യി​ലി​ല്‍ പോ​യി ത​ട​വു​കാ​രെ ക​ണ്ടി​ല്ലെ​ങ്കി​ലാ​ണ് തെ​റ്റെ​ന്നും എം.​വി.​ജ​യ​രാ​ജ​ന്‍ പ്ര​തി​ക​രി​ച്ചു.

സെ​ഷ​ന്‍​സ് ജ​ഡ്ജി ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ ത​ട​വു​കാ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ അ​റി​യാ​ന്‍ പോ​കു​ന്നു​ണ്ട്. സെ​ഷ​ന്‍​സ് ജ​ഡ്ജി ആ​ണ് ജ​യി​ല്‍ ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍. ജ​യി​ല്‍ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ജ​യി​ലി​ല്‍ പോ​കു​ന്ന​തി​ല്‍ പു​തു​മ​യൊ​ന്നു​മി​ല്ല.

ജ​യി​ലി​ല്‍ ധാ​രാ​ള​മാ​ളു​ക​ള്‍ വ​രു​ന്നു​ണ്ട്. റി​മാ​ന്‍​ഡ് ത​ട​വു​കാ​രെ​യും ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന​വ​രെ​യും കാ​ണാ​ന്‍ ത​ങ്ങ​ളൊ​ക്കെ പോ​കാ​റു​ണ്ടെ​ന്നും എം.​വി.​ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.