ഭിക്ഷയാചിച്ച് എത്തിയ വയോധികയെ വീടിനുള്ളില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചു; പോലീസുകാരനും സുഹൃത്തും അറസ്റ്റിൽ
Monday, January 6, 2025 3:28 PM IST
കാട്ടാക്കട: ഭിക്ഷയാചിച്ച് റോഡില്‍നിന്ന വയോധികയെ വീടിനുള്ളില്‍ വിളിച്ചുകയറ്റി ഉപദ്രവിച്ച പോലീസുകാരനും സുഹൃത്തും അറസ്റ്റിൽ. വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനിലെ സിപിഒ പൂവച്ചല്‍ പാലേലി മണലിവിള വീട്ടില്‍ ലാലു (41), സുഹൃത്ത് കുറ്റിച്ചല്‍ മേലെമുക്ക് സിതാര ഭവനില്‍ സജിന്‍ (44) എന്നിവരാണ് പിടിയിലായത്.
റോഡിൽ ഭിക്ഷയാചിച്ച്നിന്ന 90 വയസുള്ള സ്ത്രീയെയാണ് ഇവർ ഉപദ്രവിച്ചത്. പണം നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ഇവരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് ഇവരെ പ്രതികൾ വീടിനുള്ളിൽ പൂട്ടിയിട്ടു.
തുടർന്ന് വൃദ്ധ ഭയന്ന് ബഹളംവച്ചതോടെ നാട്ടുകാർ ഒടിയെത്തിയെങ്കിലും ഇവരെ മോചിപ്പിക്കാൻ മദ്യലഹരിയിൽ ആയിരുന്ന പ്രതികൾ തയാറായില്ല. തുടർന്ന് പോലീസ് എത്തിയാണ് വൃദ്ധയെ മോചിപ്പിച്ചത്.
വീടിനുള്ളിൽ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും വീട്ടിലെ മൂന്ന് കസേരകൾ അടിച്ചു തകർത്ത നിലയിലും പോലീസ് കണ്ടെത്തി. പ്രതികള്‍ക്കെതിരേ വിവിധ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.