ഹർമൻപ്രീത് വിശ്രമിക്കും, സ്മൃതി നയിക്കും, മിന്നുമണി എത്തും; അയർലൻഡിനെതിരായ ഇന്ത്യൻ ടീമായി
Monday, January 6, 2025 3:15 PM IST
മുംബൈ: അയര്‍ലന്‍ഡിനെതിരായ മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനു പകരം സ്മൃതി മന്ദാനയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. പേസര്‍ രേണുക താക്കൂറിനും വിശ്രമം അനുവദിച്ചപ്പോള്‍ മലയാളി താരം മിന്നു മണിയും 15 അംഗ ടീമിൽ ഇടംപിടിച്ചു.
ദീപ്തി ശര്‍മയാണ് വൈസ് ക്യാപ്റ്റന്‍. വിൻഡീസിനെതിരായ ട്വന്റി20 പരമ്പരയ്ക്കിടെ കാൽമുട്ടിനേറ്റ പരിക്കാണ് ഹർമൻപ്രീതിന് വിശ്രമം അനുവദിക്കാൻ കാരണമായത്. പരിക്കേറ്റ പൂജ വസ്ത്രാക്കറിനും ടീമിൽ ഇടംപിടിക്കാനായില്ല. അതേസമയം, ഓപ്പണര്‍ ഷഫാലി വര്‍മയെ ഇത്തവണയും ടീമിലേക്ക് പരിഗണിച്ചില്ല.
വെള്ളിയാഴ്ചയാണ് ഇന്ത്യ-അയര്‍ലന്‍ഡ് ഏകദിന പരമ്പര തുടങ്ങുന്നത്. മൂന്ന് മത്സരങ്ങള്‍ക്കും രാജ്കോട്ട് ആണ് വേദി.
ഇന്ത്യൻ ടീം: സ്മൃതി മന്ദാന (ക്യാപ്റ്റൻ), ദീപ്തി ശർമ (വൈസ് ക്യാപ്റ്റൻ), പ്രതീക റാവൽ, ഹർലീൻ ഡിയോൾ, ജെമീമ റോഡ്രിഗസ്, ഉമാ ഛേത്രി, റിച്ച ഘോഷ്, തേജൽ ഹസാബ്നിസ്, രാഘ്വി ബിസ്ത്, മിന്നു മണി, പ്രിയ മിശ്ര, തനൂജ കൻവർ, ടിറ്റാസ് സാധു, സൈമ താക്കൂർ, സയാലി സത്ഘാരെ.