കാ​സ​ര്‍​ഗോ​ഡ്: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ല്‍ മു​ൻ എം​എ​ൽ​എ കെ.​വി.​കു​ഞ്ഞി​രാ​മ​ന്‍ അ​ട​ക്ക​മു​ള്ള നാ​ല് പ്ര​തി​ക​ള്‍ ഹൈ​ക്കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കി. അ​ഞ്ച് വ​ര്‍​ഷ​ത്തെ ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട പ്ര​തി​ക​ളാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

കെ ​മ​ണി​ക​ണ്ഠ​ൻ, രാ​ഘ​വ​ൻ വെ​ളു​ത്തോ​ളി, കെ.​വി.​ഭാ​സ്ക​ര​ൻ എ​ന്നി​വ​രാ​ണ് അ​പ്പീ​ൽ ന​ൽ​കി​യ മ​റ്റു മൂ​ന്നു​പേ​ർ. വ​സ്തു​ത​ക​ള്‍ പ​രി​ശോ​ധി​ക്കാ​തെ​യാ​ണ് വി​ചാ​ര​ണ​ക്കോ​ട​തി ത​ങ്ങ​ള്‍​ക്ക് അ​ഞ്ച് വ​ര്‍​ഷ​ത്തെ ത​ട​വ് ശി​ക്ഷ വി​ധി​ച്ച​തെ​ന്നാ​ണ് പ്ര​തി​ക​ളു​ടെ വാ​ദം.

അ​ഞ്ചു​വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ച്ച​തോ​ടെ ഇ​വ​രു​ടെ ജാ​മ്യം റ​ദ്ദാ​ക്കി​യി​രു​ന്നു. നി​ല​വി​ൽ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലാ​ണ് നാ​ലു​പേ​രും.