മേലൂര്‍ ഇരട്ട കൊലപാതകം; സിപിഎം പ്രവര്‍ത്തകരുടെ അപ്പീല്‍ തള്ളി സുപ്രീംകോടതി
Monday, January 6, 2025 1:21 PM IST
കണ്ണൂര്‍: മേലൂര്‍ ഇരട്ട കൊലപാതകത്തില്‍ ഹൈക്കോടതി ശിക്ഷിച്ച അഞ്ച് സിപിഎം പ്രവര്‍ത്തകരുടെ അപ്പീല്‍ തള്ളി സുപ്രീംകോടതി. ജീവപര്യന്തം ശിക്ഷയ്ക്കെതിരായ അപ്പീലാണ് തള്ളിയത്.
2002ലാണ് കേസിനാസ്പദായ സംഭവം. സിപിഎമ്മില്‍നിന്ന് ആര്‍എസ്എസില്‍ ചേര്‍ന്ന സുജീഷ്, സുനില്‍ എന്നിവരെ സിപിഎം പ്രവര്‍ത്തകര്‍ വീടാക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
2006ലാണ് തലശേരി കോടതി ഇവര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇത് ഹൈക്കോടതി പിന്നീട് ശരിവച്ചിരുന്നു. ഇതിനെതിരെയാണ് പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.