പത്തനംതിട്ടയിൽ ഓടിക്കൊണ്ടിരുന്ന മിനി ട്രക്ക് കത്തി നശിച്ചു
Monday, January 6, 2025 12:56 PM IST
പത്തനംതിട്ട: പത്തനംതിട്ട ളാഹ വിളക്കുവഞ്ചിയിൽ ഓടിക്കൊണ്ടിരുന്ന മിനി ട്രക്ക് കത്തിനശിച്ചു. തിരുവല്ലയിൽ നിന്നു ളാഹയിലേക്ക് പ്ലാസ്റ്റിക് മാലിന്യം എടുക്കാൻ പോയ ട്രക്കിനാണ് തീപിടിച്ചത്.
ട്രക്കിൽനിന്നു പുകയുയരുന്നത് കണ്ട് വാഹനം നിർത്തി ഇറങ്ങിയതിനാൽ യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. തുടർന്ന് പെരുനാട് പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി തീയണച്ചു.