ഷിം​ല: ഇ​ന്ത്യ​ൻ മു​ൻ ഓ​ൾ​റൗ​ണ്ട​ർ ഋ​ഷി ധ​വാ​ൻ പ​രി​മി​ത ഓ​വ​ർ ക്രി​ക്ക​റ്റി​ൽ നി​ന്ന് വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ചു. വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ൽ ഹി​മാ​ച​ൽ പ്ര​ദേ​ശ് നോ​ക്കൗ​ട്ട് സ്റ്റേ​ജി​ൽ പ്ര​വേ​ശി​ക്കാ​തെ പു​റ​ത്താ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് 34 കാ​ര​നാ​യ താ​രം വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച​ത്. അ​തേ​സ​മ​യം, ര​ഞ്ജി അ​ട​ക്ക​മു​ള്ള റെ​ഡ് ബോ​ള്‍ ക്രി​ക്ക​റ്റി​ല്‍ ഹി​മാ​ച​ല്‍​പ്ര​ദേ​ശി​നു വേ​ണ്ടി താ​രം തു​ട​ര്‍​ന്നും ക​ളി​ക്കും.

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ൽ നി​ന്ന് വി​ര​മി​ക്കു​ന്നു. ഈ ​തീ​രു​മാ​ന​മെ​ടു​ക്കു​മ്പോ​ൾ മ​ന​സി​ൽ വ​ലി​യ ഭാ​ര​മു​ണ്ട്. എ​ങ്കി​ലും വി​ഷ​മ​ങ്ങ​ളി​ല്ല. ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി ക്രി​ക്ക​റ്റ് ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. ക്രി​ക്ക​റ്റ് ന​ൽ​കി​യ സ​ന്തോ​ഷ​വും ഓ​ർ​മ​യും എ​ക്കാ​ല​വും ഹൃ​ദ​യ​ത്തി​ൽ ഉ​ണ്ടാ​കു​മെ​ന്നും ഋ​ഷി ധ​വാ​ൻ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​ച്ചു.

രാ​ജ്യ​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കാ​ൻ ല​ഭി​ച്ച അ​വ​സ​രം വ​ലു​താ​ണ്. ഓ​രോ ദി​വ​സ​വും ഉ​ണ​രു​ന്ന​ത് ക്രി​ക്ക​റ്റി​നെ​ക്കു​റി​ച്ച് ചി​ന്തി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു. ത​ന്‍റെ എ​ല്ലാ പ​രി​ശീ​ല​ക​ർ​ക്കും ഉ​പ​ദേ​ശ​ക​ർ​ക്കും സ​ഹ​താ​ര​ങ്ങ​ൾ​ക്കും സ​ഹ​പ​രി​ശീ​ല​ക​ർ​ക്കും ന​ന്ദി പ​റ​യു​ന്നു. അ​വ​രു​ടെ സം​ഭാ​വ​ന​ക​ളാ​ണ് ത​ന്‍റെ ക​രി​യ​റി​നെ ബ​ല​പ്പെ​ടു​ത്തി​യ​തെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി.

എം.​എ​സ്. ധോ​ണി​യു​ടെ കീ​ഴി​ൽ ഇ​ന്ത്യ​ൻ ടീ​മി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച ധ​വാ​ൻ ഇ​ന്ത്യ​ക്കാ​യി മൂ​ന്ന് ഏ​ക​ദി​ന​വും ഒ​രു ട്വ​ന്‍റി20​യു​മാ​ണ് ക​ളി​ച്ചി​ട്ടു​ള്ള​ത്. 2016ൽ ​ന​ട​ന്ന ഓ​സ്‌​ട്രേ​ലി​യ​ൻ പ​ര്യ​ട​ന​ത്തി​ലാ​യി​രു​ന്നു ഋ​ഷി ധ​വാ​ൻ ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. പി​ന്നീ​ട് ഇ​തേ വ​ർ​ഷം ത​ന്നെ സിം​ബാ​ബ്‌​വെ​യ്‌​ക്കെ​തി​രെ ട്വ​ന്‍റി20​യി​ലും അ​ര​ങ്ങേ​റ്റം കു​റി​ച്ചു. പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തി​ന് ടീ​മി​ൽ ഇ​ടം​ക​ണ്ടെ​ത്താ​നാ​യി​ല്ല.

ഏ​ക​ദി​ന​ത്തി​ലും ട്വ​ന്‍റി20​യി​ലും ഓ​രോ വി​ക്ക​റ്റു​ക​ൾ താ​രം സ്വ​ന്ത​മാ​ക്കി. ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ പ​ഞ്ചാ​ബ് കിം​ഗ്സ്, മും​ബൈ ഇ​ന്ത്യ​ൻ​സ്, കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് ടീ​മു​ക​ളു​ടെ ഭാ​ഗ​മാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ന്നാ​ൽ ക​ഴി​ഞ്ഞ ഐ​പി​എ​ൽ മെ​ഗാ​ലേ​ല​ത്തി​ൽ താ​രം അ​ൺ​സോ​ൾ​ഡ് ആ​യി​രു​ന്നു.