കണ്ണൂരില്‍ പന്നിക്കെണിയില്‍ കുടുങ്ങിയ പുലിയെ മയക്കുവെടിവയ്ക്കും
Monday, January 6, 2025 11:57 AM IST
കണ്ണൂര്‍: ഇരിട്ടിക്ക് സമീപമുള്ള കാക്കയങ്ങാട് ജനവാസകേന്ദ്രത്തില്‍ പന്നി കെണിയില്‍ കുടുങ്ങിയ പുലിയെ മയക്കുവെടിവയ്ക്കും. പോലീസും വനം വകുപ്പും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
കാക്കയങ്ങാട് ടൗണിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് പുലിയെ കയറില്‍ കുടുങ്ങിയ നിലയില്‍ കണ്ടത്.
എന്നാല്‍ പുലി അക്രമാസക്തമായതിനാല്‍ ഇവര്‍ക്ക് അടുത്തേക്ക് ചെല്ലാനായില്ല. നിലവില്‍ ആളുകളെ ഇവിടേയ്ക്ക് കടത്തിവിടുന്നില്ല.