തി​രു​പ്പ​തി: നി​യ​ന്ത്ര​ണം വി​ട്ട ആം​ബു​ല​ൻ​സ് പാ​ഞ്ഞു​ക​യ​റി തി​രു​പ്പ​തി​യി​ൽ ര​ണ്ട് സ്ത്രീ​ക​ൾ​ക്ക് മ​രി​ച്ചു. മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തി​രു​മ​ല ക്ഷേ​ത്ര​ത്തി​ലേ​ക്ക് കാ​ൽ​ന​ട​യാ​യി പോ​വു​ക​യാ​യി​രു​ന്ന സം​ഘ​ത്തി​നു നേ​രെ​യാ​ണ് നി​യ​ന്ത്ര​ണം വി​ട്ട 108 ആം​ബു​ല​ൻ​സ് ഇ​ടു​ച്ചു​ക​യ​റി​യ​ത്.

ച​ന്ദ്ര​ഗി​രി മ​ണ്ഡ​ലി​ലെ ന​ര​സിം​ഗ​പു​ര​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം. പെ​ദ്ദ റെ​ദ്ദ​മ്മ (40), ല​ക്ഷ്മ​മ്മ (45) എ​ന്നി​വ​രാ​ണ് മ​രി​ച്ച​തെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. പും​ഗാ​നൂ​രി​ൽ നി​ന്ന് തി​രു​മ​ല വെ​ങ്ക​ടേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ലേ​ക്ക് ന​ട​ക്കു​ക​യാ​യി​രു​ന്നു സം​ഘം.

മ​ദ​ന​പ്പ​ള്ളി​യി​ൽ നി​ന്ന് തി​രു​പ്പ​തി​യി​ലേ​ക്ക് രോ​ഗി​യു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ആം​ബു​ല​ൻ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ച​ന്ദ്ര​ഗി​രി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.