സഹോദരനുമൊത്ത് പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു; 10 വയസുകാരൻ മരിച്ചു
Monday, January 6, 2025 7:51 AM IST
മലപ്പുറം: പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട 10 വയസുകാരൻ മരിച്ചു. നാരോകാവ് സ്വദേശി വിജേഷിന്റെ മകൻ ജോഫിൻ (10 )ആണ് മരിച്ചത്.
സഹോദരനുമൊത്താണ് കുട്ടി നാരോകാവിൽ പുഴയിൽ കുളിക്കാനെത്തിയത്. ഇതിനിടെ ജോഫിൻ ഒഴുക്കിൽപ്പെടുകയായിരുന്നു.
തുടർന്ന് നാട്ടുകാർ എത്തി കുട്ടിയെ കരയ്ക്ക് എത്തിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.