ജോലിക്കിടെ തർക്കം; യുവാവിനെ കുത്തിക്കൊന്നു
Monday, January 6, 2025 5:12 AM IST
ഗുരുഗ്രാം: ജോലിക്കിടെയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ സഹപ്രവർത്തകൻ കുത്തിക്കൊന്നു. ബീഹാർ സ്വദേശിയായ ദലീപ് കുമാർ കൊല്ലപ്പെട്ട കേസിൽ അസം സ്വദേശി അർജുൻ ഷവ്താലിനെ പോലീസ് അറസ്റ്റ് ചെയ്തു.
ദലീപ് കുമാർ ഗുരുഗ്രാമിൽ ഒരു ഗസ്റ്റ് ഹൗസിൽ ഹൗസ് കീപ്പിംഗ് സ്റ്റാഫായി ജോലി ചെയ്യുകയായിരുന്നു. ജോലിക്കിടെ ഇരുവരും തമ്മിൽ തർക്കം ഉണ്ടായി. തുടർന്ന് അർജുൻ ആക്രമണം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ജോലിയെ ചൊല്ലി നിരന്തരം ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്യുന്നതിനാൽ ദലീപ് കുമാറിനോട് തനിക്ക് പകയുണ്ടായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രതി വെളിപ്പെടുത്തിയെന്ന് പോലീസ് പറഞ്ഞു.