കേ​പ്ടൗ​ണ്‍: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രെ ര​ണ്ടാം ടെ​സ്റ്റി​ല്‍ പാ​ക്കി​സ്ഥാ​ന്‍ പൊ​രു​തു​ന്നു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് സ്‌​കോ​റാ​യ 615നെ​തി​രെ ഫോ​ളോ ഓ​ണ്‍ വ​ഴ​ങ്ങി​യ പാ​ക്കി​സ്ഥാ​ന്‍ മൂ​ന്നാം ദി​നം ക​ളി നി​ര്‍​ത്തു​മ്പോ​ള്‍ ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ ഒ​രു വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​ത്തി​ല്‍ 213 റ​ണ്‍​സ് എ​ന്ന നി​ല​യി​ലാ​ണ്.

സെ​ഞ്ചു​റി നേ​ടി​യ ഷാ​ന്‍ മ​സൂ​ദ് (102), നൈ​റ്റ് വാ​ച്ച്മാ​ന്‍ ഖു​റാം ഷെ​ഹ്‌​സാ​ദ് (8) എ​ന്നി​വ​രാ​ണ് ക്രീ​സി​ല്‍. ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ സ്കോ​റി​ന് ഒ​പ്പം എ​ത്ത​ണ​മെ​ങ്കി​ൽ പാ​ക്കി​സ്ഥാ​ന് ഇ​നി​യും 208 റ​ണ്‍​സ് കൂ​ടി വേ​ണം. ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ പാ​ക്കി​സ്ഥാ​ൻ 194ന് ​എ​ല്ലാ​വ​രും പു​റ​ത്താ​യി​രു​ന്നു.

ഫോ​ളോ ഓ​ണി​ന് ശേ​ഷം ര​ണ്ടാം ഇ​ന്നിം​ഗ്‌​സ് ആ​രം​ഭി​ച്ച പാ​ക്കി​സ്ഥാ​ന് മി​ക​ച്ച തു​ട​ക്ക​മാ​ണ് ഓ​പ്പ​ണ​ര്‍​മാ​രാ​യ മ​സൂ​ദ് - ബാ​ബ​ര്‍ അ​സം (81) ന​ല്‍​കി​യ​ത്. ഇ​രു​വ​രും ഒ​ന്നാം വി​ക്ക​റ്റി​ല്‍ 205 റ​ണ്‍​സ് ചേ​ര്‍​ത്തു. നേ​ര​ത്തെ പാ​ക്കി​സ്ഥാ​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് 194ന് ​അ​വ​സാ​നി​ച്ചി​രു​ന്നു.

മൂ​ന്ന് വി​ക്ക​റ്റ് നേ​ടി​യ ക​ഗി​സോ റ​ബാ​ദ, ര​ണ്ട് വി​ക്ക​റ്റ് വീ​തം നേ​ടി​യ ക്വെ​ന മ​ഫാ​ക, കേ​ശ​വ് മ​ഹാ​രാ​ജ് എ​ന്നി​വ​രാ​ണ് പാ​ക്കി​സ്ഥാ​നെ ത​ക​ര്‍​ത്ത​ത്. 58 റ​ണ്‍​സ് നേ​ടി​യ ബാ​ബ​ര്‍ അ​സ​മാ​ണ് ടോ​പ് സ്‌​കോ​റ​ര്‍.