മ​ല​പ്പു​റം: നി​ല​മ്പൂ​ർ ഫോ​റ​സ്റ്റ് ഓ​ഫീ​സ് ത​ക​ർ​ത്ത കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ ഇ​ന്ന് ജാ​മ്യാ​പേ​ക്ഷ ന​ൽ​കും. 14 ദി​വ​സ​ത്തേ​ക്കാ​ണ് അ​ൻ​വ​റി​നെ റി​മാ​ൻ​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്.

ഫോ​റ​സ്റ്റ് ഓ​ഫീ​സ് ത​ക​ർ​ത്ത കേ​സി​ൽ അ​ൻ​വ​ർ ഒ​ന്നാം പ്ര​തി​യാ​ണ്. ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ അ​ട​ക്കം ചു​മ​ത്തി​യ കേ​സി​ൽ അ​ൻ​വ​ർ അ​ട​ക്കം 11 പ്ര​തി​ക​ളാ​ണു​ള്ള​ത്. കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​യ​ൽ, പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്ക​ൽ അ​ട​ക്കം വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യ​ത്.

ആ​ദി​വാ​സി യു​വാ​വി​നെ ആ​ന ച​വി​ട്ടി​ക്കൊ​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ട​ത്തി​യ മാ​ർ​ച്ചാ​ണ് വ​നം​വ​കു​പ്പ് ഓ​ഫീ​സ് ആ​ക്ര​മ​ണ​ത്തി​ലേ​ക്കെ​ത്തി​യ​ത്. അ​തി​നി​ടെ അ​ൻ​വ​റി​ന് പി​ന്തു​ണ​യു​മാ​യി കോ​ൺ​ഗ്ര​സ് രം​ഗ​ത്തെ​ത്തി. അ​ൻ​വ​റി​ന്‍റെ അ​റ​സ്റ്റി​ൽ സ​ർ​ക്കാ​രി​ന്‍റെ ഉ​ദ്ദേ​ശ​ശു​ദ്ധി ശ​രി​യ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ എം​പി വാ​ർ​ത്താ​ക്കു​റി​പ്പി​റ​ക്കി.

പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച കേ​സി​ന്‍റെ പേ​രി​ൽ അ​ൻ​വ​റി​ന്‍റെ വീ​ട് വ​ള​ഞ്ഞ് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് അ​റ​സ്റ്റ് ചെ​യ്യേ​ണ്ട രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം എ​ന്താ​ണെ​ന്ന് സു​ധാ​ക​ര​ൻ ചോ​ദി​ച്ചു. അ​ൻ​വ​റി​നെ​തി​രാ​യ ന​ട​പ​ടി തെ​റ്റെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും പ​റ​ഞ്ഞു.