ചികിത്സയിലിരിക്കേ തടവുകാരൻ മരിച്ചു
Monday, January 6, 2025 1:15 AM IST
വിയ്യൂർ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന തടവുകാരൻ മരിച്ചു. പാലക്കാട് ചെറുങ്ങാട്ടുകാവ് അകത്തറ പൊണ്കാട്ടുപുര വേലായുധന്റെ മകൻ ഉണ്ണികൃഷ്ണൻ (56) ആണ് മരിച്ചത്.
ഇന്നലെ രാവിലെയായിരുന്നു പ്രതി മരിച്ചത്. തൃശൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്.
പ്രമേഹവും അനുബന്ധ അസുഖങ്ങളുമാണു മരണകാരണമെന്നു പോലീസ് പറഞ്ഞു. പോലീസ് രജിസ്റ്റർ ചെയ്ത കൊലപാതകക്കേസിൽ വിയ്യൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം ശിക്ഷയനുഭവിക്കുകയായിരുന്നു.