തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ട​ത്ത് ഡോ​ക്ട​റെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ പാ​ത്തോ​ള​ജി അ​സോ​സി​യേ​റ്റ് പ്രഫ​സ​ര്‍ ഡോ. ​സോ​ണി​യ(39)​യെ ആ​ണ് വീ​ട്ടി​ല്‍തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വെ​ട്ടു​റോ​ഡ് ക​രി​യി​ല്‍ വൃ​ന്ദാ​വ​ന്‍ വീ​ട്ടി​ല്‍ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്‌ അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം.

വി​ളി​ച്ചി​ട്ടും മു​റി തു​റ​ക്കാ​ത്ത​തി​നാ​ല്‍ സോ​ണി​യ​യു​ടെ മാ​താ​പി​താ​ക്ക​ള്‍ ക​ഴ​ക്കൂ​ട്ടം പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചു. ഇ​തേ​തു​ട​ര്‍​ന്ന് പോ​ലീ​സെ​ത്തി വാ​തി​ല്‍ തു​റ​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. തു​ട​ര്‍​ന്ന് അ​ഗ്‌​നി​ശ​മ​ന​സേ​ന​യെ വി​വ​ര​മ​റി​യി​ച്ചു.

ക​ഴ​ക്കൂ​ട്ട​ത്തു നി​ന്നെ​ത്തി​യ അ​ഗ്‌​നി​ശ​മ​ന​സേ​ന​ വാ​തി​ല്‍ തു​റ​ന്ന് അ​ക​ത്തു ക​യ​റി​യ​പ്പോ​ഴാ​ണ് സോ​ണി​യ​യെ തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു.