മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ ദൃ​ക്സാ​ക്ഷി​യെ അ​ജ്ഞാ​ത​ർ വെ​ടി​വ​ച്ചു​കൊ​ന്നു. വ്യ​വ​സാ​യി​യും ക്രി​മി​ന​ൽ കേ​സി​ലെ പ്ര​ധാ​ന സാ​ക്ഷി​യു​മാ​യ മു​ഹ​മ്മ​ദ് ത​ബ്‌​രീ​സ് അ​ൻ​സാ​രി​യെ​യാ​ണ് അ​ജ്ഞാ​ത​ർ വെ​ടി​വ​ച്ചു​കൊ​ന്ന​ത്.

താ​നെ​യി​ലെ മീ​രാ​റോ​ഡി​ൽ ശാ​ന്തി ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​നു മു​ന്നി​ൽ വ​ച്ചാ​ണ് ത​ബ്‌​രീ​സ് അ​ൻ​സാ​രി​ക്ക് വെ​ടി​യേ​റ്റ​ത്. അ​ജ്ഞാ​ത​ർ അ​ൻ​സാ​രി​യു​ടെ അ​ടു​ത്തു​ചെ​ന്ന് ത​ല​യ്ക്കു വെ​ടി​വ​ച്ച ശേ​ഷം ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

മേ​ഖ​ല​യി​ലെ സി​സി​ടി​വി​ക​ൾ പ​രി​ശോ​ധി​ച്ച് അ​ക്ര​മി​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോലീ​സു​ള്ള​ത്. മീ​രാ​റോ​ഡി​ൽ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന മ​റ്റൊ​രു ക​ട​യു​ട​മ​യു​ടെ അ​ഞ്ച് മാ​സം ഗ​ർ​ഭി​ണി​യാ​യ മ​ക​ളെ യൂ​സു​ഫ് എ​ന്ന​യാ​ൾ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​ധാ​ന സാ​ക്ഷി​യാ​യി​രു​ന്നു ഇ​യാ​ൾ.