നിലന്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത സംഭവം: പി.വി.അൻവർ റിമാൻഡിൽ
Sunday, January 5, 2025 11:39 PM IST
മലപ്പുറം: നിലന്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത സംഭവത്തിൽ അറസ്റ്റിലായ പി.വി. അൻവർ എംഎൽഎയെ റിമാൻഡ് ചെയ്തു. തവനൂർ സെൻട്രൽ ജയിലിലേക്കാണ് അൻവറിനെ മാറ്റുന്നത്.
സംഭവത്തിൽ അൻവർ ഉൾപ്പെടെ 11 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പി.വി. അൻവറാണ് കേസിലെ ഒന്നാം പ്രതി. നാളെ അൻവൻ ജാമ്യാപേക്ഷ നൽകുമെന്നാണ് വിവരം.
കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. നിലന്പൂർ പോലീസാണ് കേസെടുത്തത്.
ഒതായിയിലെ വീട്ടിലെത്തിയാണ് പോലീസ് അൻവറിനെ അറസ്റ്റ് ചെയ്തത്. നിലമ്പൂർ സിഐ സുനിൽ പള്ളിക്കലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അൻവറിന്റെ വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.