നിലന്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത സംഭവം: പി.വി.അൻവറിനെ അറസ്റ്റ് ചെയ്യാൻ നീക്കം
Sunday, January 5, 2025 8:32 PM IST
മലപ്പുറം: നിലന്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത സംഭവത്തിൽ പി.വി. അൻവർ എംഎൽഎ അറസ്റ്റിൽ. സംഭവത്തിൽ അൻവർ ഉൾപ്പെടെയുള്ള 11 പേർക്കെതിരെ കേസെടുത്തിരുന്നു. പി വി അൻവറാണ് കേസിലെ ഒന്നാം പ്രതി.
കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. നിലന്പൂർ പോലീസാണ് കേസെടുത്തത്.
ഒതായിയിലെ വീട്ടിലാണ് പോലീസ് അൻവറിനെ അറസ്റ്റ് ചെയ്തത്. നിലമ്പൂർ സിഐ സുനിൽ പള്ളിക്കലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അൻവറിന്റെ വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.
കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിലായിരുന്നു ഡിഎംകെ പ്രവർത്തകർ നിലമ്പൂർ ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധം നടത്തിയത്. പി.വി അൻവർ എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർക്കുകയും ചെയ്തിരുന്നു.