മ​ല​പ്പു​റം: ടെ​ല​ഗ്രാം വ​ഴി ഓ​ൺ​ലൈ​ൻ ട്രേ​ഡിം​ഗ് ത​ട്ടി​പ്പ് ന​ട​ത്തി​യ ര​ണ്ട് യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍. മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ദി​ൽ​ഷ​ൻ, മു​ൻ​സീ​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഓ​ൺ​ലൈ​ൻ ട്രേ​ഡിംഗ് നി​ക്ഷേ​പ​ത്തി​ലൂ​ടെ അ​ധി​ക ലാ​ഭ​മു​ണ്ടാ​ക്കാ​മെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ത​ട്ടി​പ്പ്. പാ​ല​ക്കാ​ട് സ്വ​ദേ​ശി​യി​ൽ നി​ന്ന് 29 ല​ക്ഷം രൂ​പ​യാ​ണ് പ്ര​തി​ക​ൾ ത​ട്ടി​യ​ത്.

പാ​ല​ക്കാ​ട് സൈ​ബ​ർ ക്രൈം ​പോ​ലീ​സാ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത്. പ്ര​തി​ക​ൾ വ​ലി​യ ത​ട്ടി​പ്പ് സം​ഘ​ത്തി​ലെ ചെ​റി​യ ക​ണ്ണി​ക​ൾ മാ​ത്ര​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​ഞ്ഞ​ത്.