ക​ണ്ണൂ​ർ: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട ഒ​ൻ​പ​ത് പ്ര​തി​ക​ളെ​യും ക​ണ്ണൂ​ർ ജ​യി​ലി​ലെ​ത്തി​ച്ചു. വി​യ്യൂ​ർ അ​തീ​വ സു​ര​ക്ഷാ​ജ​യി​ലി​ൽ നി​ന്നാ​ണ് ഇ​വ​രെ മാ​റ്റി​യ​ത്.

കെ ​വി കു‍​ഞ്ഞി​രാ​മ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ളെ​യാ​ണ് ക​ണ്ണൂ​രി​ലെ​ത്തി​ച്ച​ത്. വി​ചാ​ര​ണ കോ​ട​തി​യാ​യ കൊ​ച്ചി സി​ബി​ഐ കോ​ട​തി​യു​ടെ നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ജ​യി​ൽ മാ​റ്റം. ബ​ന്ധു​ക്ക​ൾ​ക്ക​ട​ക്കം വ​ന്നു​കാ​ണാ​ൻ ക​ണ്ണൂ​രി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് പ്ര​തി​ഭാ​ഗം കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു, ഇ​ത് വി​ചാ​ര​ണ കോ​ട​തി അം​ഗീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​തി​ക​ളെ ക​ണ്ണൂ​രി​ലേ​ക്ക് മാ​റ്റി​യ​ത്.


പി.​ജ​യ​രാ​ജ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള സി​പി​എം നേ​താ​ക്ക​ൾ ജ​യി​ലി​ന് മു​ന്നി​ൽ എ​ത്തി​ച്ചേ​ർ​ന്നി​രു​ന്നു. കോ​ട​തി​വി​ധി അ​ന്തി​മ​മ​ല്ലെ​ന്നും ക​മ്യൂ​ണി​സ്റ്റു​കാ​രെ ത​ട​വ​റ കാ​ണി​ച്ച് പേ​ടി​പ്പി​ക്ക​ണ്ട എ​ന്നാ​യി​രു​ന്നു ജ​യ​രാ​ജ​ന്‍റെ പ്ര​തി​ക​ര​ണം.

സി​പി​എം​കാ​ർ കൊ​ല്ല​പ്പെ​ടു​മ്പോ​ൾ ധാ​ർ​മി​ക ബോ​ധം കാ​ശി​ക്കു​പോ​യോ എ​ന്നും ക​മ്യൂ​ണി​സ്റ്റു​കാ​ർ കൊ​ല്ല​പ്പെ​ടേ​ണ്ട​വ​രാ​ണ​ന്നാ​ണോ ധാ​ര​ണ​യെ​ന്നും ജ​യ​രാ​ജ​ൻ ചോ​ദി​ച്ചു. പ്ര​തി​ക​ളെ ജ​യി​ലി​ലെ​ത്തി​ക്കു​ന്ന സ​മ​യം മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യി സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ജ​യി​ലി​ന് പു​റ​ത്തു​ണ്ടാ​യി​രു​ന്നു.