കൊച്ചിയിൽ ഡ്രൈവർ കാറിനുള്ളിൽ മരിച്ച നിലയിൽ
Sunday, January 5, 2025 3:27 PM IST
കൊച്ചി: ഡ്രൈവർ കാറിനുള്ളിൽ മരിച്ച നിലയിൽ. ആലുവ സ്വദേശി വി.കെ. ജോഷി (65) ആണ് മരിച്ചത്.
കണ്ണാടിക്കാട് ഹോട്ടലിനടുത്താണ് കാർ പാർക്ക് ചെയ്തിരുന്നത്. കാറിൽ യാത്രികനുമായി ശനിയാഴ്ച രാത്രിയാണ് ഇയാൾ ഹോട്ടലിൽ എത്തിയത്.
ഡ്രൈവർ വാഹനത്തിൽതന്നെ തങ്ങുകയായിരുന്നു. മറ്റ് ഡ്രൈവർമാരാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.