കൊ​ച്ചി: വാ​ഹ​നാ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​നി​ടെ അ​ടി​യേ​റ്റ് വീ​ണ​യാ​ള്‍ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. കാ​ഞ്ഞി​ര​മ​റ്റം സ്വ​ദേ​ശി ഹ​നീ​ഫ(54)​യാ​ണ് മ​രി​ച്ച​ത്.

ഡി​സം​ബ​ര്‍ 31-ന് ​രാ​ത്രി 11.45ന് ​കാ​ഞ്ഞി​ര​മ​റ്റ​ത്തു​വ​ച്ചാ​ണ് ഷി​ബു എ​ന്ന​യാ​ള്‍ ഹ​നീ​ഫ​യെ മ​ര്‍​ദി​ച്ച​ത്. അ​ടി​യേ​റ്റ് റോ​ഡി​ല്‍​വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഹ​നീ​ഫ ദി​വ​സ​ങ്ങ​ളാ​യി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

കാ​ഞ്ഞി​ര​മ​റ്റ​ത്ത് റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ഷി​ബു​വി​ന്‍റെ കാ​റി​ന് പി​ന്നി​ല്‍ ഹ​നീ​ഫ​യു​ടെ കാ​റി​ടി​ച്ച​താ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. ഇ​തേ​ത്തു​ട​ര്‍​ന്ന് ഷി​ബു ഹ​നീ​ഫ​യു​മാ​യി ത​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ടു. ഇ​തി​നി​ടെ​യാ​ണ് ഷി​ബു​വി​ന്‍റെ അ​ടി​യേ​റ്റ് ഹ​നീ​ഫ റോ​ഡി​ല്‍​വീ​ണ​ത്.

വീ​ഴ്ച​യി​ല്‍ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.