അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ പോ​ർ​ബ​ന്ത​റി​ൽ കോ​സ്റ്റ് ഗാ​ർ​ഡ് ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് മൂ​ന്നു പേ​ർ മ​രി​ച്ചു. കോ​സ്റ്റ് ഗാ​ര്‍​ഡി​ന്‍റെ അ​ത്യാ​ധു​നി​ക ലൈ​റ്റ് ഹെ​ലി​കോ​പ്റ്റ​റാ​യ ധ്രു​വാ​ണ് ത​ക​ര്‍​ന്നു​വീ​ണ​ത്.

ര​ണ്ട് പൈ​ല​റ്റു​മാ​രും ഒ​രു ജീ​വ​ന​ക്കാ​ര​നു​മാ​ണ് മ​രി​ച്ച​ത്. പ​തി​വ് പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കോ​സ്റ്റ് ഗാ​ര്‍​ഡി​ന്‍റെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​യ​ര്‍ എ​ന്‍​ക്ലേ​വി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ക​ര, നാ​വി​ക, വ്യോ​മ സേ​ന​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന എ​എ​ല്‍​എ​ച്ച് ധ്രു​വ് ഹെ​ലി​ക്കോ​പ്റ്റ​റു​ക​ള്‍​ക്ക് ര​ണ്ടു വ​ര്‍​ഷം മു​മ്പ് ചി​ല സാ​ങ്കേ​തി​ക പി​ഴ​വു​ക​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു​വെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ടു​ചെ​യ്തു.

ഇ​തേ​ത്തു​ട​ര്‍​ന്ന് വി​ശ​ദ​മാ​യ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ഹെ​ലി​ക്കോ​പ്റ്റ​റു​ക​ള്‍ വി​ധേ​യ​മാ​ക്കി​യി​രു​ന്നു. വി​വി​ധ സേ​നാ വി​ഭാ​ഗ​ങ്ങ​ളും കോ​സ്റ്റ് ഗാ​ര്‍​ഡും 325 എ​എ​ല്‍​എ​ച്ച് ധ്രു​വ് ഹെ​ലി​ക്കോ​പ്റ്റ​റു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.