തി​രു​വ​ന​ന്ത​പു​രം: കെ​എ​ഫ്സി അ​ഴി​മ​തി​യി​ല്‍ സ​ര്‍​ക്കാ​രി​നോ​ട് അ​ഞ്ച് ചോ​ദ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ രം​ഗ​ത്ത്. അ​നി​ല്‍ അം​ബാ​നി​യു​ടെ ക​മ്പ​നി​ക​ള്‍ സാ​മ്പ​ത്തി​ക​മാ​യി ത​ക​ര്‍​ന്നു കൊ​ണ്ടി​രി​ക്കു​ന്ന കാ​ല​ത്ത് ആ​ര്‍​സി​എ​ഫ്എ​ല്ലി​ല്‍ കേ​ര​ള ഫി​നാ​ന്‍​ഷ്യ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ 60.80 കോ​ടി രൂ​പ നി​ക്ഷേ​പി​ച്ച് സം​സ്ഥാ​ന ഖ​ജ​നാ​വി​ന് 101 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഇ​തു​വ​രെ ഉ​ണ്ടാ​ക്കി​യ​ത്.

കെ​എ​ഫ്സി പ​ണം നി​ക്ഷേ​പി​ച്ച് സം​സ്ഥാ​ന​ത്തി​ന് ന​ഷ്ട​മു​ണ്ടാ​ക്കി​യ​തി​നു പി​ന്നി​ല്‍ വ​ന്‍ അ​ഴി​മ​തി ന​ട​ന്നി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് ചോ​ദ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ക​യാ​ണ്. ഈ ​ചോ​ദ്യ​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ മ​റു​പ​ടി ന​ല്‍​കി​യേ മ​തി​യാ​കൂ​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

1 ) സ്റ്റേ​റ്റ് ഫി​നാ​ന്‍​ഷ്യ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ ആ​ക്ടി​ലെ സെ​ക്ഷ​ന്‍ 34 പ്ര​കാ​രം കെ​എ​ഫ്സി ന​ട​ത്തു​ന്ന നി​ക്ഷേ​പ​ങ്ങ​ള്‍ ബോ​ര്‍​ഡ് തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്ക​ണം എ​ന്നി​രി​ക്കെ സാ​മ്പ​ത്തി​ക​മാ​യി ത​ക​ര്‍​ന്നു കൊ​ണ്ടി​രു​ന്ന അ​നി​ല്‍ അം​ബാ​നി​യു​ടെ റി​ല​യ​ന്‍​സ് ഗ്രൂ​പ്പി​ല്‍ കെ​എ​ഫ്സി ന​ട​ത്തി​യ നി​ക്ഷേ​പം ബോ​ര്‍​ഡ് തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​യി​രു​ന്നോ?

2 ) റി​ല​യ​ന്‍​സി​ല്‍ (ആ​ര്‍​സി​എ​ഫ്എ​ല്‍) കെ​എ​ഫ്സി നി​ക്ഷേ​പം ന​ട​ത്തു​ന്ന​തി​ന് മു​ന്‍​പ് ആ​ര്‍​സി​എ​ഫ്എ​ല്ലി​ന്‍റെ മാ​തൃ സ്ഥാ​പ​ന​മാ​യ റി​ല​യ​ന്‍​സ് ക്യാ​പി​റ്റ​ല്‍ ലി​മി​റ്റി​ഡി​ന്‍റെ​യും സ​ഹോ​ദ​ര സ്ഥാ​പ​ന​മാ​യ റി​ല​യ​ന്‍​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍​സി​ന്‍റെ​യും സാ​മ്പ​ത്തി​ക സ്ഥി​തി​യും സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ളും പ​രി​ശോ​ധി​ച്ചി​രു​ന്നോ ?

3 അ​നി​ല്‍ അം​ബാ​നി​യു​ടെ റി​ല​യ​ന്‍​സ് ഗ്രൂ​പ്പി​ല്‍ കെ​എ​ഫ്സി 60.80 കോ​ടി രൂ​പ നി​ക്ഷേ​പി​ക്കു​മ്പോ​ള്‍ റി​ല​യ​ന്‍​സ് ഗ്രൂ​പ്പി​ന് രാ​ജ്യ​ത്തെ വി​വി​ധ ബാ​ങ്കു​ക​ളി​ല്‍ 50000 കോ​ടി​യു​ടെ ബാ​ധ്യ​ത ഉ​ണ്ടെ​ന്ന വ​സ്തു​ത വി​വി​ധ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വാ​ര്‍​ത്ത ആ​യി​ട്ടും കെ​എ​ഫ്സി​യും സ​ര്‍​ക്കാ​രും അ​റി​ഞ്ഞി​ല്ലേ?

4) കെ​യ​ര്‍ എ​ന്ന റേ​റ്റിം​ഗ് ഏ​ജ​ന്‍​സി ആ​ര്‍​സി​എ​ഫ്എ​ല്‍​നെ​യും സ​ഹോ​ദ​ര സ്ഥാ​പ​ന​ങ്ങ​ളെ​യും കു​റി​ച്ച് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ "Credit watch with developing implications' എ​ന്ന ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി​യ​ത് കെ​എ​ഫ്സി പ​രി​ഗ​ണി​ക്കാ​തി​രു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കാ​മോ?