മന്ത്രിമാറ്റം: പാർട്ടിയുടെ തീരുമാനത്തിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചതായി പി.സി. ചാക്കോ
Sunday, January 5, 2025 11:39 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ മന്ത്രിമാറ്റം ചർച്ച ചെയ്തുവെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ. പാർട്ടിയുടെ തീരുമാനത്തിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചവെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയുടെ ഐഡന്റിറ്റി നഷ്ടപ്പെടുത്തില്ല. പാർട്ടിയുടെ അഭിപ്രായം അറിയിച്ചു. മുഖ്യമന്ത്രിക്ക് ചില അവകാശങ്ങളും അധികാരങ്ങളും ഉണ്ട്. യുക്തമായ തീരുമാനം മുഖ്യമന്ത്രിയെടുക്കുമെന്നാണ് പ്രതീക്ഷ.
എൻസിപി യുഡിഎഫിലേക്ക് പോകുമെന്ന് ചില പ്രചരണങ്ങൾ ഉണ്ട്. അത് ഭാവന സൃഷ്ടിയാണെന്നും ചാക്കോ കൂട്ടിച്ചേർത്തു.
എ.കെ. ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്നാണ് എൻസിപിയുടെ ആവശ്യം. ഈ ആവശ്യം മുഖ്യമന്ത്രി പലതവണ തള്ളിയിരുന്നു.