പൂരം കലക്കൽ; പോലീസിന് ഒഴികെ മറ്റ് വകുപ്പുകള്‍ക്ക് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്
Sunday, January 5, 2025 11:16 AM IST
തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കൽ വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിലെ വകുപ്പുകളുടെ വീഴ്ച സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയായി. പോലീസിന് ഒഴികെ മറ്റു വകുപ്പുകള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്.
അന്വേഷണ റിപ്പോര്‍ട്ട് എഡിജിപി മനോജ് എബ്രഹാം സര്‍ക്കാരിന് കൈമാറി. വനം, തദ്ദേശം, ഫയർഫോഴ്സ്, ജില്ലാ ഭരണ കൂടം, എക്സ്പ്ലോസീവ് തുടങ്ങിയ വകുപ്പുകളുടെ വീഴ്ചയാണ് എഡിജിപി മനോജ് എബ്രഹാം അന്വേഷിച്ചത്.
ഇതിലാണ് പോലീസ് ഒഴികെ മറ്റു വകുപ്പുകള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് കണ്ടെത്തിയത്. ത്രിതല അന്വേഷണത്തിലെ ഒരു അന്വേഷണമാണ് ഇതോടെ പൂർത്തിയായത്. 20 ശിപാർശയോടെയാണ് റിപ്പോർട്ട് കൈമാറിയത്.