ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രേ​ന്ത്യ​യി​ൽ അ​തി​ശൈ​ത്യം തു​ട​രു​ന്നു. ശ​ക്ത​മാ​യ മൂ​ട​ൽ​മ​ഞ്ഞ് റോ​ഡ്, റെ​യി​ൽ, വ്യോ​മ​ഗ​താ​ഗ​ത​ങ്ങ​ളെ ഇ​ന്നും ബാ​ധി​ച്ചു.

ഡ​ൽ​ഹി​യി​ൽ നി​ന്നു​ള്ള നി​ര​വ​ധി വി​മാ​ന​ങ്ങ​ൾ വൈ​കി. നി​ര​വ​ധി ട്രെ​യി​നു​ക​ളും വൈ​കി​യാ​ണ് ഓ​ടു​ന്ന​ത്. ഉ​ച്ച​യ്ക്ക് ശേ​ഷം കാ​റ്റി​ന്‍റെ വേ​ഗ​ത തെ​ക്ക് കി​ഴ​ക്ക് നി​ന്ന് മ​ണി​ക്കൂ​റി​ൽ 8-10 കി​ലോ​മീ​റ്റ​ർ വ​രെ ഉ​യ​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി കേ​ന്ദ്ര​കാ​ലാ​വ​സ്ഥാ വ​കു​പ്പ് പ​റ​ഞ്ഞു.

ച​ണ്ഡീ​ഗ​ഡ്, അ​മൃ​ത്സ​ർ, ജ​യ്പു​ർ തു​ട​ങ്ങി​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും സ​മാ​ന​മാ​യ അ​വ​സ്ഥ​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടു. പു​തു​ക്കി​യ വി​മാ​ന​വി​വ​ര​ങ്ങ​ൾ​ക്കാ​യി യാ​ത്ര​ക്കാ​ർ അ​താ​ത് എ​യ​ർ​ലൈ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് എ​യ​ർ​പോ​ർ​ട്ട് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.