സിഡ്നി ടെസ്റ്റ്; ഓസീസിന് 162 റൺസ് വിജയലക്ഷ്യം
Sunday, January 5, 2025 6:19 AM IST
സിഡ്നി: ബോർഡർ - ഗവാസ്കർ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിലെ അഞ്ചാം ടെസ്റ്റിൽ ഓസ്ട്രേലിയായ്ക്ക് 162 റൺസ് വിജയലക്ഷ്യം.
141/6 എന്ന നിലയിൽ മൂന്നാം ദിവസം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 157 റൺസിന് എല്ലാവരും പുറത്തായി. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ നാലു റൺസ് ലീഡു നേടിയിരുന്നു. 61 റൺസ് നേടിയ ഋഷഭ് പന്താണ് ടോപ് സ്കോറർ.
ആറുവിക്കറ്റ് നേടിയ ബോലണ്ടാണ് ഇന്ത്യയെ തകർത്തത്. കമ്മിൻസ് മൂന്നും വെബ്സ്റ്റർ ഒരു വിക്കറ്റും വീഴ്ത്തി. അഞ്ചു ടെസ്റ്റുകൾ അടങ്ങിയ പരമ്പരയിൽ ഓസ്ട്രേലിയ 2-1 മുന്നിലാണ്.