ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്: എഎപി തകർന്നടിയുമെന്ന് സന്ദീപ് ദീക്ഷിത്
Sunday, January 5, 2025 5:45 AM IST
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞടുപ്പില്‍ ആം ആദ്മി പാർട്ടി ഒറ്റ അക്കത്തിലേക്ക് ചുരുങ്ങുമെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്. വാഗ്ദാനങ്ങൾ ഒന്നും പാലിക്കുന്നില്ല, സ്വന്തം പ്രവൃത്തികള്‍ തന്നെ സര്‍ക്കാരിന് തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പാർട്ടി മുൻകൂട്ടി തീരുമാനിക്കില്ല. ഷീലാ ദീക്ഷിത് ആദ്യമായി മുഖ്യമന്ത്രിയായപ്പോഴും അങ്ങനെയായിരുന്നു. മുഖ്യമന്ത്രിമാരെ മുൻകൂട്ടി നിശ്ചയിക്കുന്ന രീതി കോൺഗ്രസിനില്ലെന്നും ഷീലാ ദീക്ഷിതിന്റെ മകനായ അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ താൻ പരാജയപ്പെടുത്തുമെന്നും സന്ദീപ് ദീക്ഷിത് വ്യക്തമാക്കി. മുന്‍ എംപി പര്‍വേഷ് വര്‍മയാണ് ബിജെപിക്ക് വേണ്ടി മത്സരിക്കുന്നത്.