ഇൻസ്റ്റഗ്രാമിലൂടെ പരിചയം; അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ കൗമാരക്കാരൻ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
Sunday, January 5, 2025 12:27 AM IST
അഹമ്മദാബാദ്: ഗുജറാത്തിൽ ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ16കാരൻ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു.
ആരവല്ലി ജില്ലയിലെ ധന്സുര ഗ്രാമത്തിൽ നിന്നുള്ള 10വയസുകാരിയാണ് പീഡനത്തിന് ഇരയായത്. കുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തൊട്ടടുത്ത ദിവസം തന്നെ പോലീസ് പ്രതിയെ പിടികൂടി.
ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും സൗഹൃദത്തിലായത്. തുടർന്ന് സ്വന്തം വീട്ടിൽ എത്തിച്ചാണ് കുട്ടിയെ പ്രതി പീഡിപ്പിച്ചത്. കുട്ടിയെ മെഹ്സാനയിലെ ഒബ്സർവേഷൻ ഹോമിലേക്ക് അയച്ചിരിക്കുകയാണ്. പ്രതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.