കർഷകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; മൂന്ന് കർഷകർ മരിച്ചു
Saturday, January 4, 2025 10:25 PM IST
ചണ്ഡീഗഡ്: കർഷകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് മൂന്ന് കർഷകർ മരിച്ചു. പഞ്ചാബിലെ ബർണാലയിൽ ആണ് സംഭവം.
ജസ്ബിർ കൗർ, സരബ്ജിത് കൗർ, ബൽബീർ കൗർ എന്നിവരാണ് മരിച്ചത്. ഹരിയാനയിലെ തോഹാനയിലെ മഹാപഞ്ചായത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്ന കർഷകരാണ് അപകടത്തിൽപ്പെട്ടത്.
മൂടൽ മഞ്ഞാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.