ഐഎസ്എൽ: ബംഗളൂരു എഫ്സിക്കെതിരെ ജംഷധ്പുരിന് ജയം
Saturday, January 4, 2025 10:00 PM IST
റാഞ്ചി: ഐഎസ്എല്ലിലെ ആവേശകരമായ മത്സരത്തിൽ ബംഗളൂരു എഫ്സിക്കെതിരെ ജംഷധ്പുർ എഫ്സിക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജംഷധ്പുർ വിജയിച്ചത്.
മത്സരത്തിൽ ആദ്യം മുന്നിലെത്തിയത് ജംഷധ്പുർ എഫ്സിയാണ്. 19-ാം മിനിറ്റിൽ ആണ് താരം ഗോൾ കണ്ടെത്തിയത്. മത്സരത്തിന്റെ 84ാം മിനിറ്റ് വരെ ബംഗളൂരു എഫ്സിയായിരുന്നു മുന്നിൽ.
ജോർദാൻ മുറേയുടെ ഗോളിലാണ് ജംഷധ്പുർ ഒപ്പമെത്തിയത്. 90-ാം മിനിറ്റിൽ മുഹമ്മദ് ഉവൈസാണ് ജംഷധ്പുരിന്റെ വിജയഗോൾ നേടിയത്.
വിജയത്തോടെ ജംഷധ്പുർ എഫ്സിക്ക് 24 പോയിന്റായി. നോർത്ത് ഈസ്റ്റിനെ മറികടന്ന് പോയിന്റ് ടേബിളിൽ നാലാമതെത്താനും ജംഷധ്പുരിനായി.