കോതമംഗലത്തെ ഹൈപ്പർ മാർക്കറ്റിലെ മോഷണം; പ്രതികൾ പിടിയിൽ
Saturday, January 4, 2025 9:42 PM IST
കൊച്ചി: എറണാകുളം കോതമംഗലത്ത് ഹൈപ്പർ മാർക്കറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികൾ പിടിയിൽ. തൃശൂർ കൊരട്ടി സ്വദേശി റിയാദ്, കൊടുങ്ങല്ലൂർ സ്വദേശി തൻസീർ എന്നിവരാണ് പിടിയിലായത്.
കോതമംഗലം കുത്തുകുഴിയിലെ ഹൈപ്പർ മാർക്കറ്റിൽ ആണ് പ്രതികൾ മോഷണം നടത്തിയത്. കടയുടെ മുൻവശം കമ്പിപ്പാര വച്ച് കുത്തിത്തുറന്നാണ് പ്രതികൾ അകത്ത് പ്രവേശിച്ചത്.
കടയിലുണ്ടായിരുന്ന രണ്ടര ലക്ഷത്തോളം രൂപയും രണ്ട് മൊബൈൽ ഫോണുകളും പ്രതികൾ കവർന്നിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലേക്ക് എത്തിയതെന്ന് പോലീസ് പറഞ്ഞു.