തി​രു​വ​ന​ന്ത​പു​രം: കാ​യി​ക മേ​ള​യി​ല്‍ സ്‌​കൂ​ളു​ക​ളെ വി​ല​ക്കി​യ തീ​രു​മാ​നം പി​ന്‍​വ​ലി​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താവ് വി.​ഡി. സ​തീ​ശ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി​ക്ക് ക​ത്ത​യ​ച്ചു. ആ​രും പ്ര​തി​ഷേ​ധി​ക്ക​രു​തെ​ന്ന് ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ര്‍​ക്കാ​രു​ക​ള്‍ തീ​രു​മാ​നി​ക്കു​ന്ന​ത് ഏ​കാ​ധി​പ​ത്യ​വും ഫാ​ഷി​സ​വു​മാ​ണെ​ന്ന് സ​തീ​ശ​ൻ പ​റ​ഞ്ഞു.

ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ഉ​യ​രു​ന്ന​തു സ്വാ​ഭാ​വി​ക​മാ​ണ്. അ​ധി​കാ​ര​ത്തി​ല്‍ ഇ​രി​ക്കു​ന്ന​വ​ര്‍ അ​തി​നെ​യൊ​ക്കെ സ​ഹി​ഷ്ണു​ത​യോ​ടെ​യാ​ണ് സ​മീ​പി​ക്കേ​ണ്ട​ത്എ​ന്ന് ക​ത്തി​ൽ പ​റ​യു​ന്നു.

പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സ്ഥാ​ന​ത്ത് ഇ​രി​ക്കു​ന്ന അ​ങ്ങ് എ​ത്ര​യോ സ​മ​ര​ങ്ങ​ള്‍​ക്കും പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കും നേ​തൃ​ത്വം ന​ല്‍​കി​യ ആ​ളാ​ണ്. എ​ത്ര​യോ കാ​ലം വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​യെ ന​യി​ച്ചു.

പ്ര​തി​ഷേ​ധി​ച്ചും പ്ര​തി​ക​രി​ച്ചും രാ​ഷ്ട്രീ​യ സ​മ​രാ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ ക​ട​ന്ന് വ​രി​ക​യും ചെ​യ്ത അ​ങ്ങ് മ​ന്ത്രി​യാ​യി​രി​ക്കു​മ്പോ​ള്‍ പ്ര​തി​ഷേ​ധി​ച്ച​തി​ന്‍റെ പേ​രി​ല്‍ ര​ണ്ട് സ്‌​കൂ​ളു​ക​ളെ വി​ല​ക്കു​ന്ന​ത് ശ​രി​യാ​യ ന​ട​പ​ടി​യ​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ക​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി.